Connect with us

Kozhikode

വാഹന പരിശോധന വ്യാപകം; പിഴയായി ലക്ഷങ്ങള്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പോലീസിന്റെ വ്യാപക വാഹന പരിശോധന. രാത്രിയും പകലും വിത്യാസമില്ലാതെ പ്രധാന ഹൈവേകളിലും ചെറു റോഡുകളിലും പരിശോധന നടക്കുകയാണ്. ദേശീയ പാതയില്‍ അഞ്ച് കിലോമീറ്ററില്‍ ഒരു സ്ഥലത്ത് എന്ന രീതിയിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ മാത്രം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 63,900 രൂപയാണ് ഈടാക്കിയത്. ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ നടക്കുന്ന പരിശോധനയില്‍ ലക്ഷങ്ങളാണ് പിഴ ഇനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നത്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് തടയുന്നതിനും നഗരത്തില്‍ വര്‍ധിച്ചുവരുന്ന വാഹന മോഷണം തടയുന്നതിനുമാണ് പരിശോധനയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതിസന്ധിയിലായ സര്‍ക്കാര്‍ ഖജനാവിലേക്ക് പണം എത്തിക്കണമെന്ന രഹസ്യ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്.
പരിശോധനയെ കൂടാതെ 541 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിറ്റി പോലീസിന് കീഴില്‍ 25 പോലീസ് വാഹനങ്ങളാണ് പരിശോധനക്കായി ഉപയോഗപ്പെടുത്തിയത്. ഒരു സ്റ്റേഷന് കീഴില്‍ രണ്ട് സ്ഥലങ്ങളില്‍ മാറിയായിരുന്നു പരിശോധനകള്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിനാണ് കൂടുതല്‍ പേരില്‍ നിന്നും പിഴ ഈടാക്കിയത്.
സാധാരണ ഒരു എസ് ഐ ഉള്‍പ്പെടെ രണ്ടോ മൂന്നോ പോലീസുകാരാണ് പരിശോധനക്ക് ഉണ്ടാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഒരു എസ് ഐയും വനിതാ പോലീസും ഉള്‍പ്പെടെ ഏഴോളം പേരാണ് പരിശോധനയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

---- facebook comment plugin here -----

Latest