മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് നേരെ കയ്യേറ്റം

Posted on: September 28, 2014 10:15 pm | Last updated: September 30, 2014 at 12:29 am
SHARE

rajdeepന്യൂയോര്‍ക്ക്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് നേരെ അമേരിക്കയില്‍ മോദി അനുകൂലികളുടെ കയ്യേറ്റശ്രമം. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോദിയെ അനുഗമിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് രാജ്ദീപ് സര്‍ദേശായി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലാണ് നാടകീയ സംഭവമുണ്ടായത്.

മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് ആളുകളുടെ പ്രതികരണം ആരായുന്നതിനിടെ ആള്‍ക്കൂട്ടത്തിലെ മോദി അനുകൂലികള്‍ രാജ്ദീപിന് നേരെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു. മാധ്യമങ്ങള്‍ മോദിയെ അനുകൂലിക്കുന്നില്ല എന്നാരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം.