പരസ്യ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കമാന്റിന് ഷാനിമോള്‍ ഉസ്മാന്റെ കത്ത്

Posted on: September 28, 2014 9:24 pm | Last updated: September 28, 2014 at 9:24 pm
SHARE

shanimol_osmanതിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കണമെന്നാവശ്യപ്പെട്ട് മുന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്റിന് കത്തയച്ചു. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വിലക്കാന്‍ കെ പി സി സിക്ക് കഴിയുന്നില്ല. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന പരസ്യപ്രസ്താവനകള്‍ തുടരുകയാണെന്നും ഷാനിമോള്‍ തന്റെ കത്തില്‍ പറയുന്നുണ്ട്.