Connect with us

Techno

മെറ്റല്‍ ബോഡിയുമായി സാംസംഗ് ആല്‍ഫ ഇന്ത്യയില്‍

Published

|

Last Updated

galaxy alphaന്യൂഡല്‍ഹി: മെറ്റല്‍ ബോഡിയില്‍ നിര്‍മ്മിച്ച തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ആല്‍ഫ സാംസംഗ് ഇന്ത്യയില്‍ പുറത്തിറക്കി. 39,990 രൂപയാണ് വില. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആല്‍ഫ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും.

മെറ്റല്‍ബോഡിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6.7 മില്ലിമീറ്റര്‍ കനത്തില്‍ സ്ലിമ്മും 115 ഗ്രാം ഭാരത്തില്‍ ലൈറ്റ്‌വൈറ്റുമാണ് പുതിയ ഫോണ്‍. വശങ്ങളില്‍ മെറ്റല്‍ബോഡിയുള്ള ആല്‍ഫ സാംസംഗിന്റെ ഏറ്റവും മെലിഞ്ഞ ഫോണുകളില്‍ ഒന്നാണ്.

1.8 ജിഗാഹേര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 2 ജി ബിയാണ് റാം. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് പിന്‍ക്യാമറ 4കെ വീഡിയോ റെക്കോര്‍ഡിംഗും നല്‍കും. 2.1 മെഗാപിക്‌സലാണ് മുന്‍ക്യാമറ. 1860 എം എ എച്ച് ആണ് ബാറ്ററി.

വൈഫൈ, ബ്ലൂടൂത്ത്, എന്‍ എഫ് സി, എല്‍ ടി ഇ, മൈക്രോ യു എസ് ബി തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി സവിശേഷതകള്‍. അള്‍ട്രാ പവര്‍ സേവിംഗ് മോഡ്, എസ് ഹെല്‍ത്ത് ആപ്ലിക്കേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രൈവറ്റ് മോഡ് തുടങ്ങിയ സവിശേഷതകളും ആല്‍ഫയിലുണ്ട്. സാംസംഗിന്റെ വിയറബിള്‍ ഗാഡ്ജറ്റായ ഗിയര്‍ വാച്ചുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആല്‍ഫക്കാവും.

ചാര്‍ക്കോള്‍ ബ്ലാക്ക്, ഡാസിലിംഗ് വൈറ്റ്, ഫ്രോസ്റ്റഡ് ഗോള്‍ഡ്, സ്ലീക്ക് സില്‍വര്‍, സക്യൂബ ബ്ലൂ നിറങ്ങളില്‍ ആല്‍ഫ ലഭ്യമാണ്.