Connect with us

Techno

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എല്ലോ തരംഗമാവുന്നു

Published

|

Last Updated

elloവാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കിവാഴുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് പുതിയ സോഷ്യല്‍ സൈറ്റായ എല്ലോ തരംഗമാവുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് പോലെ എല്ലോയിലെ അംഗത്വം എളുപ്പത്തില്‍ കിട്ടില്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് മാത്രമേ എല്ലോയില്‍ അംഗമാവാന്‍ കഴിയുകയുള്ളൂ.

സ്വകാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച എല്ലോ അടുത്തിടെയാണ് ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രം അംഗത്വമാകാന്‍ അവസരം നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ ആഴ്ച്ചകളില്‍ അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ ഏകദേശം 35,000 റിക്വസ്റ്റുകളാണ് എല്ലോക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റോബോര്‍ട്ടുകളുടേയും സൈക്കിളുകളുടേയും നിര്‍മ്മാതാവായ പോള്‍ ബുഡ്‌നിട്‌സിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്‍മാരും പ്രോഗ്രാമര്‍മാരും ചേര്‍ന്നാണ് എല്ലോ സ്ഥാപിച്ചത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

Latest