ഇനി മനുഷ്യമാംസവും രുചിക്കാം

Posted on: September 28, 2014 7:57 pm | Last updated: September 28, 2014 at 7:57 pm
SHARE

human fleshലണ്ടന്‍: പലവിധം മാംസങ്ങള്‍ ഭക്ഷിച്ചവരാണ് നമ്മളെല്ലാം. നാനാവിധം ജീവികളുടെ മാംസം രുചിക്കുമ്പോഴും മനുഷ്യ മാംസത്തിന്റെ രുചിയറിയാനുള്ള ആകാംക്ഷ ചിലര്‍ക്കെങ്കിലും ഉണ്ടാവും. ഇതിന് അവസരമൊരുക്കുകയാണ് ലണ്ടനിലെ ഒരു ഹോട്ടല്‍.

കിഴക്കന്‍ ലണ്ടനിലെ ഒരു ഹോട്ടലിലാണ് മനുഷ്യമാംസത്തിന്റെ രുചിയറിയാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. മനുഷ്യമാംസത്തിന്റെ രുചിയുള്ള ബര്‍ഗറുകള്‍ ഇവിടത്തെ പാചക വിദഗ്ധര്‍ തയ്യാറാക്കും.

ലണ്ടനിലെ മെസ്‌ഹെഡ് എന്ന പാചക ഗ്രൂപ്പാണ് മനുഷ്യമാംസം പാകം ചെയ്യാതെ തന്നെ അതിന്റെ രുചിയറിയാന്‍ അവസരമൊരുക്കുന്നത്. ഫോക്‌സ് ടെലിവിഷന്‍ പരിപാടിയായ ‘ദ വാക്കിംഗ് ഡെഡ്’ എന്ന സീരിയസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാചക വിദഗ്ധര്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.