യു ഡി എഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ എം മാണി

Posted on: September 28, 2014 7:29 pm | Last updated: September 29, 2014 at 12:43 am
SHARE

KM-Mani-Malayalamnewsഇടുക്കി: യു ഡി എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ധനമന്ത്രി കെ എം മാണി. കേരള കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്നുവെന്ന് നേരത്തെ കെ എം മാണി പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് അദ്ദേഹം തിരുത്തിയിരിക്കുന്നത്. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദയ കാത്തിരിക്കേണ്ട ആവശ്യം കേരളാ കോണ്‍ഗ്രസിനില്ലെന്നും മുന്നണിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനെ പറ്റി കോണ്‍ഗ്രസ് ചിന്തിച്ചില്ലെങ്കില്‍ സമാനചിന്താഗതിക്കാരുമായി യോജിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമായിരുന്നു മാണി പറഞ്ഞത്.