മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളുടെ മക്കള്‍ക്കായി സ്‌കൂള്‍ ആരംഭിക്കും

Posted on: September 28, 2014 6:43 pm | Last updated: September 28, 2014 at 6:44 pm
SHARE

B_Id_418938_Muzaffarnagarമുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളുടെ മക്കള്‍ക്കായി അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ആരംഭിക്കുന്നു. ഇതിനായി 51 ലക്ഷം രൂപയാണ് യൂണിവേഴ്‌സിറ്റി ചിലവഴിക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അംഗീകാരത്തോടെ ആയിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. അലിഗര്‍ യൂണിവേഴ്‌സിറ്റ് സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ പേരിലായിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ അഞ്ചാം ക്ലാസ് വരെയായിരിക്കും ഉണ്ടാവുക എന്നും എ എം യു പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.