Connect with us

Gulf

ജൈറ്റക്‌സ് ഷോപ്പറിന് ഉജ്വല തുടക്കം

Published

|

Last Updated

gitexദുബൈ: ജൈറ്റെക്‌സ് ഷോപ്പറിന് ഉജ്വല തുടക്കം. ആയിരക്കണക്കിനാളുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ എത്തിയത്. സാംസങ് നോട്ട് ഫോറിന്റെ അവതരണവും ജൈറ്റെക്‌സില്‍ നടന്നു. ഐ ഫോണ്‍ സിക്‌സ്, ഐഫോണ്‍ സിക്‌സ് പ്ലസ് എന്നിവക്കുവേണ്ടി ധാരാളം ആളുകള്‍ എത്തിയിരുന്നു. എന്നാല്‍, അപൂര്‍വം പവലിയനുകളിലാണ് ഇവ ഉണ്ടായിരുന്നത്. സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റുകള്‍ എന്നിവക്കാണ് ഏറ്റവും ആവശ്യക്കാരുള്ളത്. വിലക്കുറവില്ലെങ്കിലും ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു കഴിയുന്നു.

സാംസങിന്റെ “വളവുള്ള യു എച്ച് ഡി ടി വി” മറ്റൊരു ശ്രദ്ധേയ ഉത്പന്നമാണ്. ലോകത്തിലെ ആദ്യത്തെ വളഞ്ഞ ടെലിവിഷന്‍ സെറ്റാണിത്. സ്‌ക്രീനിന് പുറത്ത് ഒരു ചെറയ പെട്ടിയിലാണ് ഇതിന്റെ യന്ത്രം.
വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് സാംസങ് നോട്ട് ഫോറിന്റെ സവിശേഷത. പ്രീ ബുക്കിംഗ് ജൈറ്റെക്‌സില്‍ നടക്കുന്നു. ഒക്‌ടോബര്‍ നാലുവരെ നീണ്ടു നില്‍ക്കും. 30,000 ലധികം ഉത്പന്നങ്ങള്‍ അണിനിരക്കുന്നു. ബെറ്റര്‍ലൈഫ്, ഡെല്‍, ലിനോവോ, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളും ജാക്കീസ്, ജംബോ, ശറഫ് ഡിജി തുടങ്ങിയ ചില്ലറ വില്‍പന കേന്ദ്രങ്ങളും സജീവമായി രംഗത്തുണ്ട്.
ജൈറ്റെക്‌സിലെ ഏറ്റവും വലിയ ഷോപ്പറായിരിക്കും ഇത്തവണത്തേതെന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സീലോഹ്മിര്‍ മന്‍ഡ് അറിയിച്ചു.
ഐഫോണ്‍ സിക്‌സിന് 2,599 ദിര്‍ഹവും സിക്‌സ് പ്ലസിന് 2,999 ദിര്‍ഹവും ആയിരിക്കും വിലയെന്ന് ജാക്കീസ് അസി. വൈസ് പ്രസിഡന്റ് മഹേഷ് ചോര്‍താനി പറഞ്ഞു.
രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. 30 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. സംഘമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് 10 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും.

Latest