മാസ് ഷാര്‍ജ അവാര്‍ഡ് അനിരുദ്ധനും കെ എന്‍ പണിക്കര്‍ക്കും

Posted on: September 28, 2014 6:06 pm | Last updated: September 28, 2014 at 6:06 pm
SHARE

ദുബൈ: മാസ് ഷാര്‍ജ 31-ാം വാര്‍ഷികം ആഘോഷിക്കുന്നുമെന്നും ഇതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹികം, വിദ്യാഭ്യാസം, സാഹിത്യം, കല, ആരോഗ്യം, ജീവകാരുണ്യം, കായികം എന്നീ മേഖലകള്‍ക്കായിരിക്കും അവാര്‍ഡ്. ഓരോ വര്‍ഷവും രണ്ടു വീതം അവാര്‍ഡാണ് നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.
ഇക്കൊല്ലത്തെ അവാര്‍ഡിനായി കെ അനിരുദ്ധന്‍ (സാമൂഹികം), പ്രൊഫ. കെ എന്‍ പണിക്കര്‍ (വിദ്യാഭ്യാസം) എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബേബി ജോണ്‍, പി വത്സല, ഡോ. കെ പി മോഹനന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
2014 ഒക്‌ടോബര്‍ ആറി (തിങ്കള്‍)ന് വൈകുന്നേരം നാലിന് പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സെക്രട്ടരി. രാജേഷ് നെട്ടൂര്‍, പ്രസിഡന്റ് അനില്‍ അമ്പാട്ട്, മുന്‍ പ്രസിഡന്റ് അര്‍ സി മുരളി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here