അല്‍ അന്‍സാരി പ്രമോഷനില്‍ ഇന്ത്യക്കാരന് 10 ലക്ഷം ദിര്‍ഹം സമ്മാനം

Posted on: September 28, 2014 6:04 pm | Last updated: September 28, 2014 at 6:05 pm
SHARE

Pictureദുബൈ: അല്‍ അന്‍സാരി എക്‌സേഞ്ചിന്റെ സമ്മര്‍ പ്രമോഷന്‍ കാമ്പയിന്‍ വിജയിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനിച്ചു. ഇതോടെ പ്രമോഷന്‍ കാമ്പയിന് സമാപനമായി.  ജൂലൈ ഒന്നു മുതല്‍ ആഗ്സ്റ്റ് 31 വരെയുള്ള കാലയളവില്‍ നടന്ന പ്രമോഷന്‍ കാമ്പയിനില്‍ നാഷനല്‍ ബോണ്ട്‌സുമായി സഹകരിച്ച് 13.5 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ 13 വിജയികള്‍ക്കായി സമ്മാനിച്ചു.

ഇന്നലെ മാള്‍ ഓഫ് എമിറേറ്റ്‌സ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ഇന്ത്യക്കാരനായ ശംസാദ് അലി റോഷനാണ് പത്ത് ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഇന്ത്യയിലെ കുടുംബത്തിന് എക്‌സ്‌ചേഞ്ച് വഴി 600 ദിര്‍ഹം അയച്ചപ്പോഴാണ് ഭാഗ്യം ഇയാളെ തേടിയെത്തിയതെന്ന് അല്‍ അന്‍സാരി ജനറല്‍ മാനേജര്‍ റാശിദ് അലി അല്‍ അന്‍സാരി പറഞ്ഞു.