മാണി യുഡിഎഫിന്റെ സമുന്നത നേതാവ്: ഉമ്മന്‍ ചാണ്ടി

Posted on: September 28, 2014 4:26 pm | Last updated: September 29, 2014 at 12:43 am
SHARE

oommmen candy  sudheeran

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിന്റെ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഉള്‍പ്പെടെയുള്ളവരാണ് യുഡിഎഫിന് രൂപം നല്‍കിയത്. കേരളാ കോണ്‍ഗ്രസ് ഇന്നും യുഡിഎഫിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എം മാണി യുഡിഎഫിന്റെ നെടുംതൂണാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. സിപിഎം എത്ര പ്രലോഭിപ്പിച്ചാലും ആരും കൂടെപ്പോകില്ല. അവസര വാദ സമീപനങ്ങളിലൂടെ മറ്റു കക്ഷികളില്‍ നിന്നും ആളെക്കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. മാണിക്ക് മുന്നണിയില്‍ അര്‍ഹമായ പരിഗണനയുണ്ടെന്നും സുധീരന്‍ പറഞ്ഞു.
മാണി യുഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമായതോടെയാണ് ഇരു നേതാക്കളും വിശദീകരണവുമായി രംഗത്തെത്തിയത്.