കൊലക്കേസ് പ്രതി കേന്ദ്ര ആഭ്യന്തര മന്ത്രിയെ തലപ്പാവ് അണിയിച്ചു

Posted on: September 28, 2014 4:04 pm | Last updated: September 28, 2014 at 4:05 pm
SHARE

RAJ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചത് വിവാദമാകുന്നു. ഡിവൈഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കൊതമുക്കിലെ സന്തോഷാണ് മന്ത്രിയെ തലപ്പാവ് അണിയിച്ചത്.
ഇന്നലെ രാജ്‌നാഥ് സിങ് ശ്രീ പത്മനാഭ് സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു സംഭവം. കേരളാ പൊലീസിന്റേയും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു തലവപ്പാവ് അണിയിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കൈതമുക്ക് വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്. 2008 ഏപ്രിലിലായിരുന്നു വിഷ്ണുവിനെ കൊലപ്പെടുത്തയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കുകയാണ്.