മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

Posted on: September 28, 2014 3:23 pm | Last updated: September 29, 2014 at 12:43 am
SHARE

MAHARASHTRAന്യൂഡല്‍ഹി: മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചതോടെ ഭരണ പ്രതിസന്ധി നേരിട്ട മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറും കേന്ദ്ര സര്‍ക്കാറും ഇന്നലെ ശിപാര്‍ശ ചെയ്തിരുന്നു. രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയതത്.
എന്‍സിപിയുമായുള്ള സഖ്യം തകര്‍ന്നതോടെയാണ് പൃഥ്വിരാജ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ചവാന്‍ രാജിവയ്ക്കുകയായിരുന്നു. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രാഷ്ട്രപതിഭരണത്തിന് അദ്ദേഹം ശിപാര്‍ശ ചെയ്തു. അടുത്ത മാസം 15ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്നലെ അവസാനിച്ചിരുന്നു.