മുസ്‌ലിം ലീഗിനിട്ട് ആര്യാടന്റെ കൊട്ട്

Posted on: September 28, 2014 11:22 am | Last updated: September 28, 2014 at 11:22 am
SHARE

aryadan-muhammad_11_0_0മലപ്പുറം: കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ മുസ്‌ലിംലീഗിനിട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൊട്ട്. ഒഴുക്കിനെതിരെ നീന്തുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രശ്‌നങ്ങള്‍ക്കിടയിലും ശക്തമായി നിലകൊള്ളേണ്ടവരാണ് കോണ്‍ഗ്രസുകാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ് ഡി പി ഐയും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിനാല്‍ കുറച്ച് വോട്ടുകള്‍ ഇവര്‍ക്ക് ലഭിക്കും. അത് നമ്മുടെ വോട്ടല്ല, മറ്റു ചിലരുടെ വോട്ടുകളായിരിക്കുമെന്നും മുസ്‌ലിംലീഗിന്റെ പേര് പരാമര്‍ശിക്കാതെ ആര്യാടന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അന്തസ് പാലിച്ചാകും മുന്നോട്ട് പോവുക. തിരഞ്ഞെടുപ്പില്‍ ഇനി താന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ആര്യാടന്‍ ഒരു പ്രായമായാല്‍ ഇതെല്ലാം അവസാനിപ്പിക്കണമെന്നും എന്നാല്‍ വയലാര്‍ രവിക്ക് അതിന് പ്രായമായിട്ടില്ലെന്നും പറഞ്ഞു.