ഏഷ്യന്‍ ഗെയിംസ്: 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യക്ക് വെള്ളി

Posted on: September 28, 2014 10:24 am | Last updated: September 28, 2014 at 5:57 pm
SHARE

kushbirkaurഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ഖുശ്ബീര്‍ കൗറിന് വെള്ളി. ഒരു മണിക്കൂര്‍ 33 മിനിറ്റ് ഏഴ് സെക്കന്റ് സമയം കൊണ്ടാണ് ഖുശ്ബീര്‍ 20 കിലോമീറ്ററില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ചൈനയുടെ ഷ്യുസി ലുവിനാണ് സ്വര്‍ണം നേടിയത്. രണ്ട് മിനിറ്റ് ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ഖുശ്ബീര്‍ രണ്ടാമതായത്.
അതേസമയം പുരുഷവിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം കെ ടി ഇര്‍ഫാന്‍ നിരാശപ്പെടുത്തി. അഞ്ചാം സ്ഥാനത്താണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് 45 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഒഴന്‍ വാങ് ആണ് സ്വര്‍ണം നേടിയത്. ഒരു മണിക്കൂറും 28 മിനിറ്റും 18 സെക്കന്റും എടുത്താണ് ഇര്‍ഫാന്‍ അഞ്ചാമതെത്തിയത്.