Connect with us

National

അനധികൃത സ്വത്ത് കേസിന്റെ നാള്‍വഴി

Published

|

Last Updated

1996
ജൂണ്‍ 14: ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ജയലളിതക്കെതിരായി ഹരജി ഫയല്‍ ചെയ്തു.
ജൂണ്‍ 21: സ്വകാര്യ അന്യായം അന്വേഷിക്കാന്‍ സതികാ ശരണ്‍ ഐ പി എസിനെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് ഉത്തരവിട്ടു.
ജൂണ്‍ 18: ജയലളിതക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വിജിസന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍(ഡി എ വി സി)യോട് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ഡി എം കെ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
1997
ജൂണ്‍ 4: ചെന്നൈയില്‍ കുറ്റപത്രം. 66.56 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കുറ്റപത്രം.
ഒക്‌ടോബര്‍ 21: ജയലളിത, വി കെ ശശികല, വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.
2002
മാര്‍ച്ച്: ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നു.
നവംബര്‍- 2003 ഫെബ്രുവരി: 76 സാക്ഷികള്‍ കൂറുമാറി.
2003
ഫെബ്രുവരി 28: ഡി എം കെ നേതാവ് കെ അന്‍പഴകന്‍ സുപ്രീം കോടതിയില്‍. കേസിന്റെ വിചാരണ തമിഴ്‌നാടിന് പുറത്താക്കണമെന്ന് ആവശ്യം.
നവംബര്‍ 18: ചെന്നൈയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ലെന്ന് വിലയിരുത്തിയ സുപ്രീം കോടതി കേസിന്റെ വിചാരണ ബംഗളൂരു പ്രത്യേക കോടതിയിലേക്ക് മാറ്റി.
2005
മാര്‍ച്ച്: ബി വി ആചാര്യ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രത്യേക കോടതി പ്രവര്‍ത്തനം.
2010
ജനുവരി 22: വിചാരണക്ക് സുപ്രീം കോടതിയുടെ പ ച്ചക്കൊടി. വിചാരണ തുടങ്ങുന്നു.
ഡിസംബര്‍-2011 ഫെബ്രുവരി: സാക്ഷികളുടെ പുനര്‍ വിസ്താരം.
2011
മെയ് 16: എ ഐ ഡി എം കെ അധികാരത്തില്‍ തിരിച്ചെത്തി. ജയലളിത മുഖ്യമന്ത്രി
ഒക്‌ടോബര്‍ 20, 21; നവംബര്‍ 22, 23: ജയലളിത നേരിട്ട് ഹാജരാകുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
2012
ആഗസ്റ്റ് 13: ജി ഭവാനി സിംഗിനെ എസ് പി പിയാക്കി നിയമിച്ചു.
ആഗസ്റ്റ് 23: നിയമനത്തെ അന്‍പഴകന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
ആഗസ്റ്റ് 26: കര്‍ണാടക സര്‍ക്കാര്‍ സിംഗിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി.
ആഗസ്റ്റ്-സെപ്തംബര്‍: സിംഗ് പരമോന്നത കോടതിയില്‍. സുപ്രീം കോടതി അദ്ദേഹത്തെ പുനര്‍നിയമിച്ചു.
സെപ്തംബര്‍ 30: പ്രത്യേക കോടതി ബാലകൃഷ്ണ വിരമിച്ചു.
ഒക്‌ടോബര്‍ 29: ജോണ്‍ മൈക്കേലിനെ ഹൈക്കേടതി പുതിയ ജഡ്ജിയായി നിയോഗിച്ചു.
2014
ആഗസ്റ്റ് 28: വിചാരണ പൂര്‍ത്തിയായി.
സെപ്തംബര്‍ 26: വിധി പുറപ്പെടുവിക്കുന്നത് നീട്ടിവെക്കാന്‍ ജയലളിത സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
സെപ്തംബര്‍ 27: നാല് വര്‍ഷം തടവും 100 കോടി പിഴയും ശിക്ഷ. ജയിലളിത ജയിലില്‍.

 

 

 

 

Latest