Connect with us

National

പാക്കിസ്ഥാന്‍ ചര്‍ച്ചക്ക് സാഹചര്യമൊരുക്കണം: പ്രധാനമന്ത്രി

Published

|

Last Updated

യുണൈറ്റഡ് നാഷന്‍സ്: കാശ്മീര്‍ പ്രശ്നം യു എന്‍ പൊതുസഭയില്‍ ഉന്നയിക്കുന്നതിന് പകരം തീവ്രവാദത്തിന്റെ നിഴലില്ലാതെ ഇന്ത്യയുമായി ചര്‍ക്ക് അന്തരീക്ഷമൊരുക്കുകയാണ് പാക്കിസ്ഥാന്‍ ആദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ ഭാവി അയല്‍ രാജ്യങ്ങളുമായി അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടാണ് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ അയല്‍ രാജ്യങ്ങളുമായി സൗഹൃദം കൈമാറിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദം പുതിയ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യവും അതിന്റെ പിടിയില്‍ നിന്ന് മോചിതമായിട്ടില്ല. ലോകരാഷ്ട്രങ്ങളെയെല്ലാം ഒരു കുടുംബമായി കാണുന്ന തത്വശാസ്ത്രത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും പ്രധാനമ്ന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോഡി യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയും ഹിന്ദിയിലാണ് യു എന്നില്‍ സംസാരിച്ചിരുന്നത്.  അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വൈകീട്ട് സെപ്തംബര്‍ 11 ദുരന്തസ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തി.

 

Latest