തമിഴ്‌നാട്ടില്‍ സംഘര്‍ഷം: ചാനലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Posted on: September 27, 2014 3:20 pm | Last updated: September 27, 2014 at 3:20 pm
SHARE

tamilnaduചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും അക്രമം. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എഐഡിഎംകെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും അക്രമസംഭവങ്ങളും അരങ്ങേറുകയാണ്. ചൈന്നെയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക നേരെ കല്ലെറിഞ്ഞു.
എഐഡിഎംകെ യുടെ ശക്തി കേന്ദ്രമായ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണവും ന്യൂസ് ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച ഡിഎംകെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും നടക്കുന്നുണ്ട്.