തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം;ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Posted on: September 27, 2014 2:05 pm | Last updated: September 28, 2014 at 5:56 pm
SHARE

3589259333_jaya_court_convoy27092014ചെന്നൈ: ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിര്‍ണായക വിധിവരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധവും അക്രമസംഭവങ്ങളും. മധുരയില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ബസിന് നേരെ കല്ലെറിഞ്ഞു. കര്‍ണാടക തമിഴ്‌നാട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എഐഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നുണ്ട്.
വിധി പ്രസ്താവിക്കുന്ന പരപ്പന അഗ്രഹാരയിലെ കോടതി പരിസരത്തും സംഘര്‍ഷം അരങ്ങേറുന്നുണ്ട്. രോഷാകുലരായ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കോടതി വളപ്പിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു