ജപ്പാനില്‍ അഗ്നി പര്‍വത സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

Posted on: September 27, 2014 1:01 pm | Last updated: September 28, 2014 at 5:56 pm
SHARE

270744-volcano

ടോക്കിയോ: ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക്ക് അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 11.53ഓടെയാണ് ശക്തമായ ചാരപ്പുക ഉയര്‍ന്നതെന്ന് മെട്രോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ഏഴോളം പേര്‍ക്ക് നിസാര പരിക്കേറ്റതു. ഇതില്‍ ഒരാളുടെ പരിക്ക ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.പര്‍വതത്തില്‍ നിന്നും ഉയരുന്ന ചാരപ്പുക ഒഴിവാക്കാനായി യാത്രവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

ജപ്പാനിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ അഗ്നിപര്‍വതമാണ് മൗണ്ട് കിസോ ഓണ്‍തേക്ക്.