കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന ഏക സംസ്ഥാനം കേരളം: മന്ത്രി ആര്യാടന്‍

Posted on: September 27, 2014 12:31 pm | Last updated: September 27, 2014 at 12:31 pm
SHARE

ARYADANഎടക്കര: ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പോത്ത് കല്ല്, മൂത്തേടം പഞ്ചായത്തുകളിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകള്‍ തോറും മാസം സൗരോര്‍ജ്ജ വൈദ്യുതിയിലേക്ക് നാം മാറണം. ഇതോടെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയും. ഇതോടെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ 92,000 രൂപ സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മലയോരത്തെ എല്ലാ പഞ്ചായത്തുകളിലും സെക്ഷന്‍ ഓഫീസായി. പോത്തുകല്ലില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയുമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു. മൂത്തേടത്ത് പ്രസിഡന്റ് പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, കെ ടി അബദുല്‍ സലാം, പുതിയത്ത് റംലത്ത്, കരുണാകരന്‍ പിള്ള, ഇ പോക്കര്‍, പി സഹീര്‍, എം എ തോമസ്, പി ആര്‍ കുട്ടപ്പന്‍, എ ഉണ്ണികൃഷ്ണന്‍, പി ഷൗക്കത്ത്, സി എച്ച് സുലൈമാന്‍ ഹാജി, ജോയി പനന്താനം, മിനി ജോര്‍ജ്ജ്, മുഹമ്മദലി റാവുത്തര്‍, ഒ അശോകന്‍ തുടങ്ങിയവരും മൂത്തേടത്ത് വിജയന്‍ വൈദ്യര്‍, കെ എ പീറ്റര്‍, റഷീദ് വാളപ്ര, എന്‍ കെ കുഞ്ഞുണ്ണി, എ ടി റെജി, സുലൈമാന്‍ വടക്കന്‍, കെ ഭാസ്‌ക്കരന്‍, എം ഷൗക്കത്ത്, എം ബഷീര്‍ സംസാരിച്ചു.