എസ് വൈ എസ് കാശ്മീര്‍ ഫണ്ട്; ജില്ലയില്‍ നിന്നുള്ള ഒന്നാം ഗഡു കൈമാറി

Posted on: September 27, 2014 12:18 pm | Last updated: September 27, 2014 at 12:18 pm
SHARE

മലപ്പുറം: കാശ്മീര്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ജില്ലയില്‍ നിന്നും സമാഹരിച്ച സംഖ്യയുടെ ഒന്നാം ഗഡു സ്റ്റേറ്റ് സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ക്ക് കൈമാറി.
മലപ്പുറം വാദീസലാമില്‍ നടന്ന ചടങ്ങില്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവികുട്ടി ഫൈസി എടക്കര, ടി അലവി പുതുപറമ്പ്, പി കെ എം ബശീര്‍ പടിക്കല്‍, ഹസൈനാര്‍ സഖാഫി കുട്ടശേരി സംബന്ധിച്ചു.