സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വാര്‍ഷിക പ്രഖ്യാപനവും സ്വീകരണ സമ്മേളനവും നാളെ സ്വലാത്ത് നഗറില്‍

Posted on: September 27, 2014 12:17 pm | Last updated: September 27, 2014 at 12:17 pm
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 11 വര്‍ഷമായി എല്ലാ ഞായറാഴ്ചയും ഗ്രാന്റ് മസ്ജിദില്‍ നടന്നുവരുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനിന്റെ വാര്‍ഷിക പ്രഖ്യാപനവും യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ പര്യടന വിശദീകരണവും നാളെ രാവിലെ 7.30ന് മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും. മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനിന് അബൂബക്കര്‍ സഖാഫി അരീക്കോടാണ് നേതൃത്വം നല്‍കിവരുന്നത്. വിദേശ പര്യടനത്തിന്‌ശേഷം തിരിച്ചെത്തുന്ന സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ പൗരാവലി ആദരിക്കും. യൂറോപ്പ് വിശേഷം ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.