മദ്യനിരോധന ജാഗ്രതാ കണ്‍വെന്‍ഷന്‍ 30ന്

Posted on: September 27, 2014 12:16 pm | Last updated: September 27, 2014 at 12:16 pm
SHARE

തൃശൂര്‍: മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30ന് തൃശൂരില്‍ മദ്യനിരോധന ജാഗ്രത കണ്‍വെന്‍ഷന്‍ സംഘടപ്പിക്കുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ഉച്ച കഴിഞ്ഞ് രണ്ടരക്ക് നടക്കുന്ന കണ്‍വെന്‍ഷന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ സംഘടന സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു. മാര്‍ അപ്രേം, സ്വാമി പുരുഷോത്തമാനന്ദ, ഫാ.ടി ജെ ആന്റണി പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ സി സി സാജന്‍, കണ്‍വീനര്‍ പി എല്‍ ആന്റണി, വൈസ് ചെയര്‍മാന്‍മാരായ കെ വി രാമചന്ദ്രന്‍, പി എ അബ്ദുള്‍ ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ ഇ എ ജോസഫ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here