തകര്‍ന്ന നടപ്പാലം നന്നാക്കിയില്ല; പ്രതിഷേധം ശക്ത്തമാകുന്നു

Posted on: September 27, 2014 12:15 pm | Last updated: September 27, 2014 at 12:15 pm
SHARE

അണ്ടത്തോട്: പാലപ്പെട്ടി ക്ഷേത്രത്തിന് പിന്‍വശം കനോലി കനാലിന് കുറുകെ നിര്‍മിച്ച താത്ക്കാലിക നടപ്പാലം തകര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ വ്യാപക പ്രതിഷേധം. പാലപ്പെട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അയിരൂര്‍ യു പി സ്‌കൂള്‍, പാലപ്പെട്ടി ആശുപത്രി, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നടപ്പാലമാണ് കാലപ്പഴക്കം കാരണം തകര്‍ന്ന് വീണത്. പാലത്തിന്റെ പല ഭാഗത്തും പലകകള്‍ നശിച്ച നിലയിലാണ്. എളുപ്പ വഴിയായതിനാല്‍ ജീവന്‍ പണയംവെച്ചാണ് നിരവധിപേര്‍ ഈ വഴി യാത്ര ചെയ്യുന്നത്. പാലത്തിന്റെ കരയിലുള്ള രണ്ട് പഞ്ചായത്ത് അംഗങ്ങളും മുന്നിട്ടിറങ്ങി എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.