നാട്ടിക എസ് എന്‍ കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം ; രണ്ട് പേര്‍ക്ക് പരുക്ക്‌

Posted on: September 27, 2014 12:13 pm | Last updated: September 27, 2014 at 12:13 pm
SHARE

തൃപ്രയാര്‍: നാട്ടിക എസ് എന്‍ കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ രണ്ട് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എസ് എന്‍ കോളജിലെ മലയാളം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ കെ ബി അരുണ്‍, മലയാളം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ യദു ഗണേഷ് എന്നിവര്‍ക്കാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിുക്കേറ്റത്.
ഇവരെ തൃപ്രയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരെ അകാരണമായി അക്രമിക്കുകയാണെന്നും സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം പ്രവര്‍ത്തകര്‍ത്ത് എസ്.എഫ്.ഐ നേതാക്കള്‍ പഠിപ്പിച്ച് കൊടുക്കണമെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ്, ജില്ലാ സെക്രട്ടറി ജ്യാല്‍ പുതുക്കാട്, സി പി ഐ മണ്ഡലം സെക്രട്ടറി സി ആര്‍ മുരളീധരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള എസ് എഫ് ഐയുടെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മറ്റു വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നത് എസ് എഫ്‌ഐയുടെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.