കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്

Posted on: September 27, 2014 12:06 pm | Last updated: September 27, 2014 at 12:06 pm
SHARE

താമരശ്ശേരി: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. കോട്ടയത്ത് നിന്ന് വരികയായിരുന്ന താമരശ്ശേരി സ്വദേശികളായ കോരങ്ങാട് ആനയംകാട് അബ്ബാസ്(47), മകന്‍ അഫ് വാന്‍(15), സഹോദരിയുടെ മകനും കാര്‍ ഡ്രൈവറുമായിരുന്ന കോരങ്ങാട് കൊക്കംവേര്‍ ഷുക്കൂര്‍ അലി(25), കോരങ്ങാട് സ്വദേശി ബി പി അബ്ബാസ്(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ തിരൂര്‍ തൃക്കണാപുരത്തിനും കുറ്റിപ്പുറത്തിനും ഇടയിലായിരുന്നു അപകടം. അബ്ബാസും മകന്‍ അഫ്‌വാനും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.