Connect with us

Palakkad

ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: ഡോക്ടറെ ആക്രമിച്ചതിനെതിരെ നടപടി സ്വീകരിക്കണം

Published

|

Last Updated

പാലക്കാട്: ചികിത്സയിലിരിക്കെ രണ്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍( ഐ എം എ)ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമത്തെ നോക്കുകുത്തിയാക്കിമാറ്റുന്ന തരത്തിലുള്ള നിയമപാലകരുടെ അനാസ്ഥയെ അപപലപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട് , ചിറ്റൂര്‍ ഐ എം എ ബ്രാഞ്ച് പരിധിയിലെ ഡോക്ടടര്‍മാര്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തി വെച്ച് കരിദിനം ആചരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.—കഴിഞ്ഞ 20ന് കഫക്കെട്ട് കാരമണമാണ് കരുണ മെഡിക്കല്‍ കോളജാശുപത്രിയില്‍ വിനയകൃഷ്ണ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് വയറിളക്കവും അനു‘വപ്പെട്ടു. ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് രോഗി സാധാരണ നിലയിലാകുകയും ചെയ്തു. എന്നാല്‍ 18ന് അവിചാരിതമായി കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയും കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് വിദ്ഗധന ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ റഫര്‍ ചെയ്തുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ ചിറ്റൂര്‍ താലൂക്കാശുപത്രിയിലും പാലക്കാട്ടെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറോളം കഴിഞ്ഞാണ് കുട്ടി മരിച്ചത്.
ഇതിന്റെ പേരില്‍ കരുണാമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറെ ആക്രമിച്ച സംഭവം നീതികരിക്കാനാവില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മരണ കാരണം വ്യക്തമാകുമെന്നിരിക്കെ ഇതിന് തടയുകയാണ് രക്ഷിതാക്കളും നാട്ടുകാരും ചെയ്‌തെന്നും ഐ എം എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഡോക്ടരുടെ പേരില്‍ എന്തെങ്കിലും പാകപ്പിഴ വന്നുവെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ഇത് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിതന്നെയുണ്ട്.
ഇതില്‍ പരാതി നല്‍കാതെ ഡോക്ടറെയും വീടും ആക്രമിച്ച സം‘വം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും. ചിറ്റൂരില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നീതി നടപ്പാക്കാത്ത പക്ഷം സമരം വ്യാപിപ്പിക്കുമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കി.
പത്രസമ്മേളനത്തില്‍ ഡോ സി കെ ചന്ദ്രശേഖരന്‍, ഡോ പി വി കൃഷ്ണകുമാര്‍, ഡോ അനൂപ് മോഹന്‍ പങ്കെടുത്തു.

Latest