എസ് എം എ ജില്ലാ ഖത്തീബ് കോണ്‍ഫറന്‍സ് ~ഒമ്പതിന്‌

Posted on: September 27, 2014 11:27 am | Last updated: September 27, 2014 at 11:27 am
SHARE

പാലക്കാട്: സുന്നിമാനേജ്‌മെന്റ് അസോസിയേഷന്‍ ( എസ് എം എ) മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ഖാസി, ഖത്തീബ്, മുദരിസ്, ഇമാം പണ്ഡിതന്‍മാരെ പങ്കെടുപ്പിച്ച് ഖത്തീബ് കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 9ന് (വ്യാഴം)രാവിലെ പത്തിന് ഒലവക്കോട് മലമ്പുഴ റോഡില്‍ നീളിക്കാട് സുബുസ്സലാം മദ്‌റസയില്‍ നടത്തും.
എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര അധ്യക്ഷത വഹിക്കും. ജില്ലാ സംയുക്തമഹല്ല് ജമാഅത്ത് ഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. ദഅ് വത്തും ഇമാമത്തും വിഷയത്തില്‍ എ പി മുഹമ്മദ് മുസ് ലിയാര്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, കെ ഉമര്‍മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, യു എ മുബാറക് സഖാഫി, കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, പി സി അശറഫ് സഖാഫി അരിയൂര്‍, അശറഫ് അഹ് സനി ആനക്കര, സൈതലവി പൂതക്കാട് , പി അബ്ദുറഹ് മാന്‍ സാഹിബ്ബ് പങ്കെടുക്കും. പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ സ്വാഗതവും നൗഷാദ് സഅദി നന്ദിയും പറയും