കോട്ടോപ്പാടത്ത് ഭരണ പ്രതിപക്ഷ ഭേദമെന്യേ അഴിമതിക്കാര്‍: എ ഐ വൈ എഫ്

Posted on: September 27, 2014 11:27 am | Last updated: September 27, 2014 at 11:27 am
SHARE

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇരട്ടത്താപ്പ് നയത്തിലാണെന്ന് എ ഐ വൈ എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റിനെതിരെയുളള അവിശ്വാസം പരാജയപ്പെട്ടത് ഭരണ സമിതി അംഗങ്ങളുടെ കുതിരക്കച്ചവടത്തിന്റെ ഭാഗമാണ്. ഈ ഭരണ സമിതി അധികാരം നിലനിര്‍ത്താനുളള കളളക്കളികളല്ലാതെ ജനോപകാര പ്രദമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. ഐ എ വൈ ഭവന പദ്ധതി ഇല്ലാത്ത ജില്ലയിലെ ഏക പഞ്ചായത്തെന്ന ബഹുമതി കൂടി ഈ പഞ്ചായത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിര്‍ധന കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പും നാഥനില്ലാത്ത കുടുംബശ്രീ സി ഡി എസും, കഴിഞ്ഞ മൂന്ന് വര്‍ഷം കേരളോത്സവം നടത്തിയിട്ടില്ലെന്നും പ്രസിഡന്റ് അഫ്‌സല്‍ ബാബു, സെക്രട്ടറി ദിനോപ് കുമാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here