അട്ടപ്പാടിയില്‍ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കും: മന്ത്രി ജയലക്ഷ്മി

Posted on: September 27, 2014 11:26 am | Last updated: September 27, 2014 at 11:26 am
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ വേനലാകുന്നതോടെ കുടിവെള്ളക്ഷാമം അനു‘വപ്പെടുന്ന മേഖലകളില്‍ ശുദ്ധജല വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് പട്ടികവര്‍ക്ഷക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
അട്ടപ്പാടിയിലെ കുടിവെള്ള പ്രശ്‌നവും പോഷകാഹാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനത്തിന്മേലാണ് മന്ത്രി നടപടി സ്വീകരിച്ചത്. ജോലി ലഭ്യമല്ലാത്ത മേഖലകളിലുള്ള ആദിവാസികള്‍ക്ക്ഭക്ഷ്യധാന്യ വിതരണം മാര്‍ച്ച് വരെ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയില്‍ മഴക്കുറവും ഉറവകളില്ലാത്തതുമായ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ലോറിയില്‍ കുടിവെള്ളമെത്തിച്ചാണ് ഇവിടെ ജലവിതരണം നടത്തുന്നത്. മുന്‍പ് നടത്തിയിരുന്ന ഈ പ്രവൃത്തിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. ഇത് തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടിക്കുണ്ട്, തൈലപ്പാടി, കീരിപ്പതി, കുലുങ്കന്‍പാടി, പുളിയപ്പതി, കുന്നംചാള, കൊട്ടമേട്, ദൊഡുഗട്ടി, കൊളപ്പടി, മേലെമഞ്ചിക്കണ്ടി, വെല്ലവെട്ടി, മേലെ മുള്ളി, താഴെ മുള്ളി, കുപ്പംകോളനി എന്നീ ഊരുകളിലാണ് ജലവിതരണം നടത്തുക. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലകള്‍ക്കനുവദിച്ച കോര്‍പ്പസ് ഫണ്ടില്‍നിന്ന് ഇതിനുള്ള തുക ചിലവഴിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ക്ഷവികസന വകുപ്പിന്റെ ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി തൊഴിലില്ലാത്ത ഗൃഹനാഥന്‍മാരുള്ള വീടുകളില്‍ഭക്ഷ്യധാന്യ വിതരണം നടത്തും. ഇതിന് പട്ടികവര്‍ക്ഷ വികസന വകുപ്പ് ഡയറക്ടര്‍ക്ക് ചുമതല നല്‍കി.