എസ് വൈ എസ് അറുപതാം വാര്‍ഷികം: ഉമറാ സംഗമം നടത്തി

Posted on: September 27, 2014 11:25 am | Last updated: September 27, 2014 at 11:25 am
SHARE

മണ്ണാര്‍ക്കാട്: സമര്‍പ്പിതയൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമാനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമമേളനത്തിിന്റെഭാഗമായി തച്ചനാട്ടുകര സര്‍ക്കിള്‍ ഉമറാ സംഗമം നടത്തി.
നൂറില്‍പ്പരം ഉമറാക്കള്‍ക്ക് പ്രവര്‍ത്തനമുന്നേറ്റത്തെക്കുറിച്ചും ആദര്‍ശ വിഷയത്തെക്കുറിച്ചും അബ്ദുറശീദ് സഖാഫി പത്തപ്പിരിയം ക്ലാസ്സെടുത്തു. യൂസഫ് സഅദി തെയ്യോട്ട് ചിറ പ്രാര്‍ഥന നടത്തി, മുസതഫ മദനി നാട്ടുകല്‍ അധ്യക്ഷത വഹിച്ചു.
കെ ഉണ്ണീന്‍കുട്ടി സഖാഫി, നാ,സര്‍ സഖാഫി പള്ളിക്കുന്ന്, അബൂബക്കര്‍ അവണക്കുന്ന്, മുഹമ്മദ് കുട്ടി സഖാഫി പാലോട്.ഹംസ ഹാജി, ഹസ്സന്‍ കുലുക്കുംപ്പാറ.
സൈതലവി സഖാഫി നറുംക്കോട്, ഹംസ സഖാഫി പുത്തൂര്‍, സൈതലവി സഖാഫി പാലോട്, സിദ്ദീഖ് സഖാഫി കിഴുക്കുംപുറം പ്രസംഗിച്ചു.
സയ്യിദ് പൂക്കോയതങ്ങളും സെയ്തുട്ടി തങ്ങളും മുഖ്യാതിഥിയായിരുന്നു