മദ്യ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് ബീവറേജ് കോര്‍പറേഷന്‍

Posted on: September 27, 2014 9:53 am | Last updated: September 27, 2014 at 9:53 am
SHARE

beevarageകൊച്ചി: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും മദ്യ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായതെന്ന് ബീവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ എട്ട് മാസത്തിനിടെ കോര്‍പറേഷന്റെ വരുമാനം 517 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വരുമാനം 271.50 കോടി രൂപയായിരുന്നു. തുറന്നിരിക്കുന്ന ബാറുകളിലെ മദ്യവില്‍പ്പനയും ഇരട്ടിയായി. കഴിഞ്ഞ എട്ട് മാസത്തെ വിദേശമദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനം 403.85 കോടിയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ബീവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പനയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും മദ്യവില്‍പ്പനയുടെ കാര്യത്തില്‍ കുറവുണ്ടായിട്ടില്ലെന്നും ബാര്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പ്പന കണക്കുകള്‍ പരിശോധിക്കണമെന്നും ബാര്‍ ഉടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതി നടപടി. ഇതേത്തുടര്‍ന്നായിരുന്നു കോടതി കോര്‍പറേഷന് നിര്‍ദേശം നല്‍കിയത്.