പോലീസ് പിടികൂടിയ വാഹനങ്ങള്‍ മാറ്റാത്തതില്‍ പ്രതിഷേധം

Posted on: September 27, 2014 9:03 am | Last updated: September 27, 2014 at 9:03 am
SHARE

പെരിന്തല്‍മണ്ണ: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും കോടതി വളപ്പിലും കിടക്കുന്ന പോലീസ് മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങള്‍ പെരിന്തല്‍മണ്ണ പി ടി എം കോളജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ഇതിന് മുമ്പും കോളജ് കോമ്പൗണ്ടിലേക്ക് മാറ്റാന്‍ റവന്യൂ അധികൃതര്‍ ശ്രമിച്ചിരുന്നു. അന്ന് വിദ്യാര്‍ഥികളും പി ടി എയും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നാഷനല്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍ (നാക്) അംഗീകാരത്തിനായുള്ള പ്രവൃത്തികള്‍ കോളജില്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ കോളജ് അന്തരീക്ഷം മലിനമാക്കും വിധം പഴകിയ വാഹനങ്ങള്‍ കോളജ് അങ്കണത്തില്‍ കൂട്ടിയിടുന്നതില്‍ കോളജിനുള്ള നാക് അംഗീകാരത്തിന് കൂടി ബാധിക്കാനിടയാകും.
കാര്യങ്ങള്‍ ഇത്തരത്തിലിരിക്കെയാണ് കഴിഞ്ഞ ദിവസം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും മറ്റും കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷകള്‍ തുടങ്ങിയ പഴകിയ വാഹനങ്ങള്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയത്. മാത്രവുമല്ല ഈ വാഹനങ്ങളുടെ മറവില്‍ കോളജ് ക്യാമ്പസ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറാനും കോളജിലെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണര്‍, കുടിവെള്ള പ്രൊജക്ടും മലിനമാകുവാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും