ചൈനയില്‍ അക്രമി നാല് പ്രൈമറി വിദ്യാര്‍ഥികളെ കുത്തിക്കൊന്നു

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 11:35 pm
SHARE

murderബീജിംഗ്: തെക്കന്‍ ചൈനയില്‍ അക്രമി നാല് പ്രൈമറി വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. തെക്കന്‍ ചൈനയിലെ ഗ്വാംഗ്‌സി സുഹാംഗ് പ്രവിശ്യയില്‍ ഇന്നലെയാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ കത്തിയുമായെത്തിയ ആക്രമി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിന്‍ഹുവായിലെ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മധ്യവയസ്‌കനായ ഒരാളാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഈ മാസം തുടക്കത്തിലും സമാനമായ സംഭവം ചൈനയില്‍ നടന്നിരുന്നു. അന്ന് മൂന്ന് കുട്ടികളും ഒരു അധ്യാപകനും കത്തിക്കുത്തേറ്റ് മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2010 വര്‍ഷത്തില്‍ മാത്രം അഞ്ച് സംഭവങ്ങളിലായി ചൈനയില്‍ 17 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 15 പേരും കുട്ടികളായിരുന്നു.