Connect with us

Kasargod

ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് ആരംഭിക്കുന്നു

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ഉടന്‍ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പുകള്‍ ആരംഭിക്കാന്‍ കേന്ദ്ര പാസ്‌പോര്‍ട്ട് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പി കരുണാകരന്‍ എം പി യെ അറിയിച്ചു.
ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം പി കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഘട്ടം ഘട്ടമായി സേവാകേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നയമെന്നും ഇതിന്റെ ഭാഗമായി തുടര്‍ന്ന് കാസര്‍കോട്ടും സേവാകേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ആയിരക്കണക്കിനു പ്രവാസികളും മറ്റും അനുഭവിക്കുന്ന പ്രയാസം ബോധ്യപ്പെടുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി സ്ഥിരമായി ജില്ലയില്‍ സേവാക്യാമ്പ് സംഘടിപ്പിക്കുവാന്‍ കേന്ദ്രമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഈ പദ്ധതിക്കു ജില്ലയില്‍ ഉടന്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പി കരുണാകരന്‍ എം പി യെ രേഖാമൂലം അറിയിച്ചു. പാസ്‌പോര്‍ട്ട് സംബന്ധമായ മുഴുവന്‍ സേവനങ്ങളും ഈ ക്യാമ്പില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Latest