സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സമീക്ഷ-14 മുഹിമ്മാത്തില്‍

Posted on: September 27, 2014 6:00 am | Last updated: September 26, 2014 at 10:38 pm
SHARE

പുത്തിഗെ: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കുമ്പള മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള സമീക്ഷ-14 പുത്തിഗെ മുഹിമ്മാത്ത് താജുല്‍ ഉലമ സ്മാരക മദ്‌റസയില്‍ നടക്കും. 30ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സുന്നി ജില്ലാ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ലാ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ഉദ്ഘാടനം ചെയ്യും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍, മുഹമ്മദ് ഹബീബ് തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഹാവുദ്ദീന്‍ ചിപ്പാര്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി എന്‍ ജഅ്ഫര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെ എം എ റഹീം സാഹിബ് വിഷയാവതരണം നടത്തും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. താജുദ്ദീന്‍ മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ചെന്നാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അന്തുഞ്ഞി മൊഗര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.