എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ലോഗോ പ്രാകാശനം ചെയ്തു

Posted on: September 26, 2014 11:30 pm | Last updated: September 26, 2014 at 11:30 pm
SHARE

logo copyതൃക്കരിപ്പൂര്‍: കേരള മുസ്‌ലീംകളുടെ ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുന്ന സുന്നീപ്രസ്ഥാനത്തിന്റെ ജനകീയ മുഖമായ എസ് വൈ എസിന്റെ പിന്നിട്ട അറുപതാണ്ടിന്റെ കര്‍മ്മ പാരമ്പര്യം അനാവരണം ചെയ്യുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശിതമായി.
‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശ്രദ്ധേയമായ സമ്മേളന പ്രമേയത്തിന്റെ വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്ന ലോഗോ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും പേറിയുള്ള പ്രയാണം, പുതിയ ചക്രവാളങ്ങളിലേക്കുള്ള കരളുറച്ച മുന്നേറ്റം, പൊതു സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പാശ്ചാതലത്തില്‍ യൗവനത്തെ സക്രിയമായി ഉപയോഗപ്പെടുത്തി വൈവിധ്യമാര്‍ന്ന കര്‍മ തലങ്ങളില്‍ എസ് വൈ എസ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എടുത്തു കാണിക്കുന്നുണ്ട്.
സംഘടനയുടെ രൂപവത്കരണം, വളര്‍ച്ച, മുന്നേറ്റം, നയനിലപാടുകള്‍ തുടങ്ങിയവയില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച് ഇപ്പോള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന നൂറുല്‍ ഉലമയുടെ അനുഗൃഹീത കരങ്ങളാലാണ് ലോഗൊ പ്രകാശനം ചെയ്യപ്പെട്ടത്.