ഇന്ത്യയുടെ കടമെടുക്കല്‍ റേറ്റിംഗ് ഉയര്‍ത്തി

Posted on: September 26, 2014 11:27 pm | Last updated: September 26, 2014 at 11:27 pm
SHARE

borrowന്യൂഡല്‍ഹി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി. ബി ബി ബി/ എ -3 എന്ന നെഗറ്റീവ് റേറ്റിംഗില്‍ നിന്ന് സ്റ്റേബിള്‍ ആയാണ് ഉയര്‍ത്തിയത്. സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. യഥാര്‍ഥ ആളോഹരി ജി ഡി പിയില്‍ 5.5 ശതമാനം വര്‍ധനവ് ഉണ്ടായാല്‍ റേറ്റിംഗ് പിന്നെയും ഉയര്‍ത്തുമെന്ന് എസ് ആന്‍ഡ് പി വൃത്തങ്ങള്‍ അറിയിച്ചു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ രാജ്യം അല്‍പ്പം മുന്നോട്ട് പോയതും ധനക്കമ്മി 4.1 ശതമാനത്തിലെത്തുമെന്ന മോദി സര്‍ക്കാറിന്റെ ആത്മവിശ്വാസവും കണക്കിലെടുത്താണത്രേ റേറ്റിംഗ്, സ്റ്റേബിളിലേക്ക് ഉയര്‍ത്തിയത്. പുതിയ സര്‍ക്കാറിന്റെ നയങ്ങള്‍ വന്‍കിട വ്യവസായ സമൂഹത്തിന്റെ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ടെന്നും ഇത് സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്നും എസ് ആന്‍ഡ് പി വിലയിരുത്തുന്നു.
റേറ്റിംഗ് ഉയര്‍ത്തിയത് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തില്‍ നിന്ന് വിപണി കര കയറി.