Connect with us

Techno

കാണാതായ മൊബൈല്‍ കണ്ടെത്താന്‍ ആപ്പുമായി യുവ സംരഭകര്‍

Published

|

Last Updated

mobileതിരുവനന്തപുരം: കാണാതായ മൊബൈല്‍ കണ്ടെത്താന്‍ ആപ്പുമായി യുവ സംരഭകര്‍ രംഗത്ത്. കൊരട്ടി കിന്‍ഫ്ര പാര്‍ക്കിലെ കോപ്പര്‍സീഡ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. സെന്‍ട്രലൈസ്ഡ് ലോസ്റ്റ് മൊബൈല്‍ ഡാറ്റാ ബേസ് അടങ്ങിയ ആന്റി തെഫ്റ്റ് സോഫ്റ്റ് വെയര്‍ ആയ നൈറ്റ് ഫോക്‌സ് മൊബൈല്‍ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ ആണ് യുവസംരഭകര്‍ വികസിപ്പിച്ചെടുത്തത്. ആപ്പിന്റെ ലോഞ്ചിംഗ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തുക, മോഷ്ടാവിനെ തിരിച്ചറിയുക, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും മറ്റൊരാളുടെ കൈയില്‍ അകപ്പെടാതെ നോക്കുക, പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുക തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഈ ആപ്പിലൂടെ സാധ്യമാണെന്ന് സംരഭകര്‍ പറയുന്നു. എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 599 രൂപയാണ് ആപ്ലിക്കേഷന്റെ ചിലവ്.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എസ് എം എസ് മുഖേനയോ www.knightfox.com എന്ന വൈബ്‌സൈറ്റ് മുഖേനയോ ഫോണിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സാങ്കേതിക വിദ്യയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്. ഫോണിന്റെ ലൊക്കേഷന്‍ മനസിലാക്കുക, അലാറം അടിക്കുക, ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യുക, സിം ചെയ്ഞ്ച് ലോക്ക് ആന്റ് അലേര്‍ട്ട്, ഫാക്ടറി റീസെറ്റ് പ്രിവന്‍ഷന്‍, ഓട്ടോ ആന്‍സറിംഗ്, ഓട്ടോമാറ്റ് ഡാറ്റാ ബാക്ക് അപ് തുടങ്ങി 26ലധികം സൗകര്യങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്.

Latest