Connect with us

Gulf

'സോഫ്റ്റ്' വാട്‌സ് ആപ്പ് സമ്മേളനം ഒക്ടോബര്‍ ആറിന്

Published

|

Last Updated

wats aapഒമാന്‍: സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സമ്മേളനം വരുന്നു. ചുരുങ്ങിയ കാലം കൊണ്ട് സാമൂഹിക വിനിമയ രംഗത്ത് തരംഗമായി മാറിയ വാട്‌സ് ആപ്പിലാണ് സമ്മേളനം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആദ്യമായി നടക്കുന്ന ഈ സമ്മേളനം “സോഫ്റ്റ്” എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സമ്മേളനം.

വാട്‌സ് ആപ്പ് സമ്മേളനത്തിന്റെ പ്രഖ്യാപനം ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളജ് സിറ്റി സി ഇ ഒയുമായ ഡോ അബ്ദുസ്സലാം നിര്‍വ്വഹിച്ചു. “സൈബര്‍ ലോകത്തെ ധാര്‍മികത” എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 6 ന് തിങ്കളാഴ്ചയായിരിക്കും സമ്മേളനം. എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ തൃത്താല മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒരു കൊല്ലം മുമ്പ് ആരംഭിച്ചതാണ് “സോഫ്റ്റ്” (സുന്നി ഓണ്‍ലൈന്‍ ഫെഡറേഷന്‍ തൃത്താല.) എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ്.

ഇന്ത്യ, യു എ ഇ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ മൂന്ന് ഗ്രൂപ്പുകളാണ് സോഫ്റ്റിലുള്ളത്. പഠനക്ലാസ്സുകള്‍, ആത്മീയ മജ്‌ലിസുകള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും ആവേശകരമായ സംവാദങ്ങളും കൊണ്ട് സജീവമാണ് ഈ വാട്‌സ് ആപ്പ് കൂട്ടായ്മ. സുഹൈല്‍ അല്‍ ഹസനി (ഒമാന്‍) ചെയര്‍മാനും മുസ്തഫ കൂടല്ലൂര്‍ (ദുബൈ) കണ്‍വീനറുമായ കണ്‍ട്രോള്‍ ഗ്രൂപ്പാണ് സോഫ്റ്റിനെ നയിക്കുന്നത്.

Latest