യാക്കൂബ് മേമന്റെ വധശിക്ഷക്ക് സ്‌റ്റേ

Posted on: September 26, 2014 10:18 pm | Last updated: September 26, 2014 at 10:18 pm
SHARE

supreme courtന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച റിവ്യൂ ഹരജി കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ടി എസ് താക്കൂര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

മേമന്റെ റിവ്യൂ ഹരജി നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ സമര്‍പ്പിക്കുന്ന റിവ്യൂ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് മേമന്‍ അടക്കമുള്ള പ്രതികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.