Connect with us

Techno

സോണി എക്‌സ്പീരിയ ഇസഡ് 3, ഇസഡ് 3 കോംപാക്ട് മോഡലുകള്‍ ഇന്ത്യയില്‍

Published

|

Last Updated

z3ന്യൂഡല്‍ഹി: സോണിയുടെ ഏറ്റവും പുതിയ മോഡലുകളായ എക്‌സ്പീരിയ ഇസഡ് 3, ഇസഡ് 3 കോംപാക്ട് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. 51, 990 രൂപയാണ് ഇസഡ് 3യുടെ വില. ഇസഡ് 3 കോംപാക്ടിന് 44, 990 രൂപയാണ് വില. ഡിസ്‌പ്ലെ, ഡിസൈന്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയിലെല്ലാം മാറ്റങ്ങളോട് കൂടിയാണ് ഇസഡ് 3 പുറത്തിറക്കിയിരിക്കുന്നത്.

സോണിയുടെ യൂനിബോഡി ഡിസൈനോട് കൂടിയാണ് ഇരുമോഡലുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്. അലൂമിനിയം കൊണ്ടാണ് ഇസഡ് 3യുടെ വശങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇസഡ് 3 കോംപാക്ടിന്റെ വശങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പൊടി, വെള്ളം, സ്‌ക്രാച്ച് തുടങ്ങിയവയില്‍ നിന്ന് ഫോണിനെ പ്രതിരോധിക്കാന്‍ ഇരുഫോണുകളിലും സ്‌ക്രാച്ച് റെസിസ്റ്റന്‍സ് ഗ്ലാസാണ് നല്‍കിയിട്ടുള്ളത്.

ഇസഡ് 3ക്ക് 5.1 ഇഞ്ച് ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയും കോംപാക്ടിന് 4.6 ഇഞ്ച് ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയുമാണുള്ളത്. 2.5 ജിഗാ ഹേട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, അഡ്രിനോ 330 ഗ്രാഫിക്‌സ്, 3 ജി ബി റാം(കോംപാക്ടില്‍ 2 ജി ബി റാം), 16 ജി ബി എക്‌സ്പാന്റബിള്‍ മെമ്മറി, 20,7 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 2.2 മെഗാപിക്‌സല്‍ മുന്‍ക്യാമറ, ആക്‌സിലെറോ മീറ്റര്‍, എം എച്ച് എല്‍ പോര്‍ട്ട് സീരിയോ എഫ് എം, ബാരോമീറ്റര്‍ തുടങ്ങിയവയാണ് ഇരു മോഡലുകളുടേയും പ്രധാന വിശേഷങ്ങള്‍.

 

---- facebook comment plugin here -----

Latest