കുവൈത്തില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു

Posted on: September 26, 2014 7:09 pm | Last updated: September 26, 2014 at 7:12 pm
SHARE

accidentകുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ് മറിച്ച് 10 പേര്‍ മരിച്ചു. ഫഹാഹീല്‍ റൂട്ടിലോടുന്ന കെ ജി എല്‍ കമ്പനിയുടെ 102ാം നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ മുന്‍വശത്തെ ടയര്‍പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരുടെ ദേഹത്തേക്ക് ബസ് മറിഞ്ഞതാണ് മരണ സംഖ്യ കൂടാന്‍ ഇടയാക്കിയത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.