Connect with us

Techno

ഐഫോണ്‍ വളയുന്നുവെന്ന പരാതിക്ക് വിശദീകരണവുമായി ആപ്പിള്‍

Published

|

Last Updated

iphone bentഐഫോണ്‍ സിക്‌സ് പ്ലസ് വളയുന്നുവെന്ന പരാതിക്ക് വിശദീകരണവുമായി ആപ്പിള്‍ അധികൃതര്‍ രംഗത്തെത്തി. സ്റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഫോണിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും സ്മാര്‍ട് ഫോണ്‍ രംഗത്തെ ഏറ്റവും കരുത്തേറിയ ഗ്ലാസുകളാണ് ഐഫോണ്‍ സിക്‌സ് പ്ലസില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ആപ്പിള്‍ വക്താവ് എ എഫ് പിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. സാധാരണ ഉപയോഗത്തില്‍ ഫോണ്‍ വളയാനുള്ള സാധ്യത കുറവാണെന്നും ആറുദിവസത്തെ വില്‍പനക്ക് ശേഷം ഫോണ്‍ വളഞ്ഞതായുള്ള ഒന്‍പത് പരാതികള്‍ മാത്രമാണ് ലഭിച്ചതെന്നും ആപ്പിള്‍ വക്താവ് പറഞ്ഞു.

ഒരു ദിവസം മുഴുവന്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച പലരുടേയും ഫോണ്‍ വളഞ്ഞതായാണ് പരാതി ഉയര്‍ന്നത്. ഓണ്‍ലൈന്‍ ലോകം “ബെന്‍ഡ് ഗേറ്റ്” എന്നാണ് ഇത് പേരിട്ടത്. പരാതി വ്യാപകമായതോടെ യുട്യൂബ് ചാനലായ “അണ്‍ബോക്‌സ് തെറാപി” ഫോണ്‍ ബെന്‍ഡ് ടെസ്റ്റ് നടത്തി സംഭവം സത്യമെന്ന് തെളിയിച്ചു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ടു കോടിയോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

Latest