മെയ്ക്ക് ഇന്‍ ഇന്ത്യ: കോണ്‍സുലേറ്റില്‍ വാണിജ്യ പ്രമുഖര്‍ ഒത്തുകൂടി

Posted on: September 26, 2014 6:33 pm | Last updated: September 26, 2014 at 6:33 pm
SHARE

make in indiaദുബൈ: ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചത് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തത്സമയം സംപ്രേഷണം ചെയ്തു. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. വാണിജ്യ വ്യവസായ മന്ത്രി നിര്‍മലാ സീതാറാം സന്നിഹിതയായിരുന്നു.

കോണ്‍സുലേറ്റില്‍ 200 ലേറെ വാണിജ്യ പ്രമുഖര്‍ എത്തി. ജപ്പാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍സുല്‍ ജനറല്‍മാരും അമേരിക്ക, ഒമാന്‍, കുവൈത്ത്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. ധാരാളം തൊഴിലവസരങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഡെമോക്രസി, ഡിമോഗ്രാഫിക് ഡിവിഡന്റ്, ഡിമാന്റ് എന്നിങ്ങനെ ത്രീഡിയാണ് ഇന്ത്യയുടെ മേന്‍മയെന്നും സീതാറാം ചൂണ്ടിക്കാട്ടി.