മനോജ് വധം: സി ബി ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാജ്‌നാഥ് സിംഗ്

Posted on: September 26, 2014 6:00 pm | Last updated: September 26, 2014 at 6:00 pm
SHARE

rajnadh singhകണ്ണൂര്‍: കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി ബി ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കതിരൂരില്‍ മനോജിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ബി ജെ പിയുടെ വളര്‍ച്ചയാവാം മനോജിനെ കൊലപ്പെടുത്താന്‍ എതിരാളികള്‍ക്ക് പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞു.

ഡയമണ്ട്മുക്കില്‍ മനോജിന്റെ വീടിനു സമീപത്തെ ആര്‍ എസ് എസ് കാര്യാലയത്തില്‍ ചേര്‍ന്ന കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് -ബി ജെ പി പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രി സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹം ഹെലിക്കോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോയി.