ഇന്ത്യാ- പാക് ചര്‍ച്ച വഴിമുട്ടിച്ചത് ഹുര്‍റിയത് – പാക് ചര്‍ച്ച: സുഷമ സ്വരാജ്

Posted on: September 26, 2014 3:29 pm | Last updated: September 26, 2014 at 3:30 pm
SHARE

sushama swarajന്യൂയോര്‍ക്ക്: കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തിയതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ച വഴിമുട്ടാണ്‍ കാരണമായതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഐക്യരാഷ്ട്ര സഭയുടെ ഇബ്‌സ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുഷമ.

പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയാണ് താത്പര്യമെടുത്തത്. നവാസ് ശരീഫിനെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത് മോദി തന്നെയാണ്. തുടര്‍ന്ന് സെക്രട്ടറി തല ചര്‍ച്ച വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ആഗസ്റ്റ് 25ന് ചര്‍ച്ച നിശ്ചയിച്ചത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ ഹുര്‍റിയത്ത് നേതാക്കളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തിയതാണ് സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കാന്‍ കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.