നിയമനം നല്‍കാതെ യുവജനങ്ങളെ വഞ്ചിക്കുന്നു: കൊടിയേരി

Posted on: September 26, 2014 2:58 pm | Last updated: September 27, 2014 at 12:44 am
SHARE

kodiyeri 2തിരുവനന്തപുരം: പിഎസ്‌സിയുടെ നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നിയമന നിരോധനത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന സെക്രട്ടറിയറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
നിയമനത്തിന്റെ കാര്യത്തെ കുറിച്ച ചോദിച്ചാല്‍ ധന വകുപ്പിനോട് ചോദിച്ചിട്ട് പറയാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പോലീസ്,ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങിയ വകുപ്പുകളിലെല്ലാം നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും ആര്‍ക്കും നിയമനം നല്‍കുന്നില്ലെന്നും കൊടിയേരി കുറ്റപ്പെടുത്തി.